 
പേരാമ്പ്ര: പ്രമുഖ ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണനെ ഗ്ലോബൽ പീസ് ട്രസ്റ്റ് ആദരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം കൂടുതൽ സൂക്ഷ്മതയോടെ വിശലകലനം ചെയ്യേണ്ടതുണ്ടെന്നും സാമൂഹികസൗഹാർദ്ദവും സാഹോദര്യവും കൂടുതൽ ദൃഢപ്പെടുത്താൻ അതുവഴി കഴിയുമെന്നും എം.ജി.എസ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വസതിയിൽ സംഘടിപ്പിച്ച ജന്മദിനാഘോഷത്തി ഡോ. ആർസു പോന്നാടയണിയിച്ചു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉപഹാരം സമർപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളായ ഡോ. ഗോപലൻകുട്ടി, ഡോ. സ്വർണ്ണകുമാരി എന്നിവർ ഗുരുസ്മൃതി പങ്കുവെച്ചു. കെ.എഫ് ജോർജ്ജ്, എം.പി. മാലതി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പത്മശ്രി കെ.കെ മുഹമ്മദ്, ഡോ. ഒലീവർ നൂൺ, ടി.വി ശ്രീധരൻ, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, അസ് വെംഗ് പാടത്തൊടി തുടങ്ങിയവർ പ്രസംഗിച്ചു.
എം.ജി.എസിനെ ഗ്ലോബൽ പീസ് ട്രസ്റ്റ് ആദരിച്ചപ്പോൾ