കോഴിക്കോട് : ബീച്ച് ജില്ല ജനറൽ ആശുപത്രിക്ക് മുന്നിൽ റോഡിലെ കുഴിയിൽ തുടർച്ചയായി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. വെള്ളയിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ.പി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , മണ്ഡലം സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ , ഏരിയ ജനറൽ സെക്രട്ടറി എൻ.പി. ജയകുമാർ , വൈസ് പ്രസിഡന്റുമാരായ ടി.സിദ്ധാർത്ഥൻ, ഇ. രഞ്ജിത്ത്, സെക്രട്ടറി. ടി.ശ്രീകുമാർ , മഹിള മോർച്ച ഏരിയ പ്രസിഡന്റ് വർഷ അർജുൻ , ഒ.ബി സി മോർച്ച ഏരിയ പ്രസിഡന്റ് സജീവ് പ്രസാദ് ബൂത്ത് പ്രസിഡന്റ് ടി. പ്രണവ് എന്നിവർ പ്രസംഗിച്ചു.