വടകര: സ്വാതന്ത്ര്യാമൃതം എന്നപേരിൽ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഫ്.എം മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ആർ.എം ശശി അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്യാമ്പംഗങ്ങളായ ഹിബ ഷെറിൻ സഫ മർവ, നൂർ മുഹമ്മദ് ഷാമിൽ എന്നിവർക്ക് പി.ടി.എ പ്രസിഡന്റ് പി.സമീർ സമ്മാനങ്ങൾ നൽകി. നീലിയാരത്ത് കുമാരൻ, സൂപ്പി കുന്നുമ്മക്കണ്ടി എന്നീ കർഷകരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, ഹെഡ്മിസ്ട്രസ് പി.പ്രസന്ന, മാനേജ്മെൻറ് കമ്മിറ്റി അംഗം എ.സി. മൊയ്തുഹാജി, വടയക്കണ്ടി നാരായണൻ, കെ.വി ഷരീഫ, റിഫാ ദിയ, ജാസിർ അഹമ്മദ്, പി ടെസ്ല തുടങ്ങിയവർ പ്രസംഗിച്ചു.