കുന്ദമംഗലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃത പഠന കേന്ദ്രം കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. സാഹിത്യ നിരൂപകനും സംസ്കൃത പണ്ഡിതനുമായ ഡോ.സി.രാജേന്ദ്രൻ കുട്ടികളുമായി സംവദിച്ചു. സംസ്കൃത സർവകലാശാല അദ്ധ്യാപകനായ പുഷ്പദാസൻ കുനിയിൽ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ ദീപു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ, കൃഷ്ണൻ ഒ.പി, പി.ടി.എ പ്രസിഡന്റ് ജയപ്രകാശൻ, വിശ്വസംസ്കൃത പ്രതിഷ്ഠാനം കാര്യദർശി പരമേശ്വരൻ എൻ.ടി , ജയശ്രീ എന്നിവർ പ്രസംഗിച്ചു.