news
മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കായക്കൊടി കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ മാനേജർ വി.കെ.അബ്ദുന്നസീർ ആദരിച്ചു. പ്രിൻസിപ്പൽ കെ.കെ.അബൂബക്കർ, വാർഡ് മെമ്പർ റഫീഖ് കൊടുവങ്ങൽ,കെ.കെ.സി.കുഞ്ഞബ്ദുല്ല, കെ ടി അബൂബക്കർ മൗലവി , പയപ്പറ്റ അമ്മത് , വിവിധ രാഷ്ട്രീയ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സഈദ് തളിയിൽ സ്വാഗതവും പ്രധാനദ്ധ്യാപിക ശ്രീജ പൊന്നമ്പത്ത് നന്ദിയും പറഞ്ഞു.