food
food

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടികളിലും ഇനി പ്രത്യേക മെനുവിലുള്ള ഭക്ഷണം. ക്രാഡിൽ മെനു പ്രകാരമാണ് കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നത്. ഇഡ്ഡലി സാമ്പാർ, നൂൽപ്പുട്ട് മുട്ടക്കറി, പുട്ട് കടല കറി, മുത്താറി കുറുക്ക്, ഗോതമ്പ് പായസം, അട എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ഭക്ഷണമാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും തേൻ കണം പദ്ധതിയുടെ ഭാഗമായി തേനും അങ്കണവാടികളിൽ നൽകി വരുന്നുണ്ട്.

പള്ളിപ്പറമ്പിൽ ലക്ഷംവീട് കോളനി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് മെമ്പർ റംല, ആശ വർക്കർ വഹീദ, സി.ഡി.എസ് മെമ്പർ റഹീന,എ.എൽ. എം. സി അംഗം അഷറഫ് ,ഐ.സി.ഡി.എസ് സൂപ്പർവൈസർ റുഫീല ടി. കെ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ അബ്ദുൾ മജീദ് സ്വാഗതവും അങ്കണവാടി വർക്കർ നന്ദിനി യു .കെ. നന്ദിയും പറഞ്ഞു.