പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന കൂത്താളി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
യാഥാർത്ഥ്യമാവുന്നു . കെട്ടിനിർമ്മാണത്തിനായി രണ്ടര കോടി രൂപയാണ് സർക്കാർ
അനുവദിച്ചിരിക്കുന്നത്. സ്ഥല പരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന ആശുപത്രിക്ക് പുതിയ കെട്ടിടം വരുന്നതോടെ കിഴക്കൻ മലയോര മേഖയിലെചികിത്സാ സൗകര്യങ്ങൾക്ക് വലിയ മുതൽകൂട്ടാവും .ആശുപത്രി സൗകര്യം വിപുലപ്പെടുന്നതോടെ, ചെമ്പ്ര,
തണ്ടോറപ്പാറ, കോക്കാട്, ആവടുക്ക, വാളയാട്ടുകണ്ടിമുക്ക്,
കിളിയമ്പിലായി ,താനിക്കണ്ടി, പൈതോത്ത്, തരിപ്പമല ,ആശാരിമുക്ക് ,പനക്കാട്, മേഖലകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാവും .ഇപ്പോൾ ഇവിടത്തുകാർ 7 കിലോമീറ്റർ അകലെയുള്ള പേരാമ്പ്ര താലൂക്ക് ആശുപത്രി
യെയാണ് ആശ്രയിക്കുന്നത് .പതിറ്റാണ്ടുകളായുള്ള മേഖലയുടെ ആവശ്യമാണ് ഇവിടെ സൗകര്യപ്രദമായ ആശുപത്രിയെന്നത്