cpm
cpm

വടകര ; ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി മുതൽ മുക്കാളിവരെയുള്ള ദേശീയപാതയിൽ ഗതാഗത സൗകര്യം നിഷേധിക്കപ്പെടുന്നതിനെതിരെ സി.പി.എം നേതൃത്വത്തിൽ ബഹുജന കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി. ഇരുഭാഗങ്ങളിൽ സർവീസ് റോഡ് ഇല്ലാതെ ഹൈവേയുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഹൈവേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള ഇരുന്നൂറോളം വീടുകളും കിഴക്ക് ഭാഗത്തുള്ള സർക്കാർ സ്ഥാപനങ്ങളിലേക്കുമുള്ള .വഴി തടസപ്പെടുകയാണ്, 500 പേർ ഒപ്പിട്ട നിവേദനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിനും നാഷണൽ ഹൈവേ അതോറിറ്റിക്കും നൽകി. ജനകീയ കൂട്ടായ്മയ്ക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി ഗിരിജ ,സുജിത് പുതിയോട്ടിൽ, കെ. പി. ഗോവിന്ദൻ, സനൽ വി. പി എന്നിവർ നേതൃത്വം നൽകി,