കുന്ദമംഗലം: സി.പി.ഐ. എം ചാത്തമംഗലം ടൗൺ ബ്രാഞ്ചിന്റെ പരിധിയിലുള്ള എസ്.എസ്.സ്എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളേയും ബ്രാഞ്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ഏരിയാ സെക്രട്ടറി പി.ഷൈപു ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. എം.വി.ഷാജു അദ്ധ്യക്ഷത വഹിച്ചു. ഷാജു കുനിയിൽ, കെ.കെ.ഗോപൻ,എം.കെ പ്രജീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, പഞ്ചായത്ത് മെമ്പർമാരായ ഷീസ സുനിൽകുമാർ, വിദ്യുത് ലത എന്നിവരും, ജിനോ കുരിയൻ, രോഷൻ ലാൽ എന്നിവരും പ്രസംഗിച്ചു. എം.കെ.വേണു സ്വാഗതവും ഹാരീസ് പി.നന്ദിയും പറഞ്ഞു.