camp
camp

ബാലുശ്ശേരി: നവധ്വനി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും പനങ്ങാട് പഞ്ചായത്ത് ആയുർവേദ ആശുപത്രിയും സംയുക്തമായി അറപ്പീടിക കാർഷിക ഗാർഡനിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷൈബാഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നവധ്വനി പ്രസിഡന്റ് അജിത്ത് ശിവപുരം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരീഷ് ത്രിവേണി മുഖ്യപ്രഭാഷണം നടത്തി. പ്രഭാകരൻ, ഷൈമ കോറോത്ത്, എ.കെ.രവീന്ദ്രൻ ,ഡോ.ജമിൻ, പൊയിലിൽ ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. തെരുവിൽ സുധാകരൻ സ്വാഗതവും സനീഷ് പനങ്ങാട് നന്ദിയും പറഞ്ഞു.