cpi
ഫ​റോ​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​സി.​പി.​ഐ​ ​ ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​പ​താ​ക,​ ​കൊ​ടി​മ​രം,​ ​ബാ​ന​ർ,​ ​ദീ​പ​ശി​ഖാ​ ജാ​ഥ​ക​ൾ​ ​സ​മ്മേ​ള​ന​ ​ ​നഗരിയിൽ സം​ഗ​മി​ച്ച​പ്പോ​ൾ.

ഫറോക്ക്: പതാക, കൊടിമരം, ബാനർ, ദീപശിഖാ ജാഥകൾ സമ്മേളനസ്ഥലത്ത് എത്തിയതോടെ സി.പി.ഐ കോഴിക്കോട് ജില്ലാസമ്മേളനത്തിന് തുടക്കമായി. വൈകിട്ട് നല്ലൂർ മുൻസിപ്പൽ മൈതാനത്ത് (കോരുജി നഗർ) ചേർന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം സി.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി വി ബാലൻ അദ്ധ്യക്ഷത വഹിച്ചു .

ജന്മി നാടുവാഴിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ഒഞ്ചിയം രക്തസാക്ഷികളുടെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ നിന്നാണ് പതാക ജാഥ പ്രയാണമാരംഭിച്ചത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ.വിജയൻ എം.എൽ.എ ജാഥാ ലീഡർ എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.നാസറിനെ കൈമാറിയ പതാക വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് സമ്മേളന നഗരിയിലെത്തിച്ചത്. ഒഞ്ചിയം രക്തസാക്ഷി സ്മാരക പരിസരത്ത് നടന്ന ചടങ്ങിൽ മുതിർന്ന സി.പി.ഐ നേതാവ് കെ.ഗംഗാധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

ബാനർ ജാഥ മുക്കം ആനയാംകുന്ന് രക്തസാക്ഷി സ്മാരകത്തിൽ നിന്നാണ് പുറപ്പെട്ടത്. സി.പി.ഐ ജില്ലാ എക്‌സി. അംഗം പി.കെ.കണ്ണൻ ജാഥാ ലീഡർ റീന മുണ്ടേങ്ങാട്ടിനെ ബാനർ കൈമാറി. കൊടിമരജാഥ ഫറോക്ക് കരുവന്തിരുത്തിയിലെ വലിയാട്ടിൽ സുരേന്ദ്രന്റെ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ജാഥാ ലീഡർ ടി.കെ രാജന് കൈമാറി. കെ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.

ദീപശിഖാ ജാഥ കോഴിക്കോട് കടപ്പുറത്തെ സ്വാതന്ത്ര്യസമര രക്തസാക്ഷി സ്മാരകത്തിൽ നിന്നാണ് പുറപ്പെട്ടത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി ദീപശിഖ ജാഥാ ലീഡർ ശ്രീജിത്ത് മുടപ്പിലായിക്ക് കൈമാറി. ഇ സി സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ, പി.സുരേഷ് ബാബു, അഡ്വ. പി.ഗവാസ് തുടങ്ങിയവർ സംബന്ധിച്ചു.

വൈകീട്ട് പതാക,​ കൊടിമര ദീപശിഖാ ജാഥകൾ സംഗമിച്ചു. പതാക സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലനും കൊടിമരം സ്വാഗതസംഘം ചെയർമാൻ പിലാക്കാട്ട് ഷൺമുഖനും ബാനർ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം നരിക്കുനി ബാബുരാജും ദീപശിഖ ജില്ലാ എക്‌സി. അംഗം അഡ്വ. പി ഗവാസും ഏറ്റുവാങ്ങി . തുടർന്ന് പൊതുസമ്മേളന നഗരിയിൽ സി.പി.ഐ ജില്ലാ എക്‌സി. അംഗം കെ.ജി പങ്കജാക്ഷൻ പതാകയുയർത്തി.

സമ്മേളനത്തിന്റെ പതാക ഉയർത്താനുള്ള കൊടിമരം വലിയാട്ടിൽ സുരേന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജാഥയായാണ് നല്ലൂർ കോരുജി നഗരിയിലേക്കു കൊണ്ടുവന്നത് . സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ കൊടിമരം കിസാൻ സഭ ജില്ലാ സെക്രട്ടറി ടി.കെ രാജന് കൈമാറി. സംഘാടക സമിതി ചെയർമാൻ പി.എം ഷറീഫ് അദ്ധ്യക്ഷത വഹിച്ചു.