4
മാനിപുരം എ.യു.പി സ്കൂൾ ബസ് നഗരസഭ കൗൺസിലർ മുഹമ്മദ് അഷ്റഫ് പ്ലാഗ് ഓഫ് ചെയ്യുന്നു

താമരശ്ശേരി : സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കാൻ സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ചേർന്ന് മാനിപുരം എ.യു.പി സ്കൂളിൽ പുതുതായി വാങ്ങിയ സ്കൂൾ വാനിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഡിവിഷൻ കൗൺസിലർ അഷ്റഫ് ബാവ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.പി ഇമ്പ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ എൻ.ബി കൃഷ്ണൻ നമ്പൂതിരിപ്പാട്, അദ്ധ്യാപകരായ പി.ധനൂബ്, കെ.നവനീത് മോഹൻ ,പി.അനീസ്, അൻവർ സാലിം , ടി.കെ ബൈജു , പി.സിജു, റംല, വിനീത് കുമാർ , ബിജിത എന്നിവർ പ്രസംഗിച്ചു.