 
കോഴിക്കോട്: സപ്ലൈകോ ജില്ലാ ഓണം ഫെയർ 27 മുതൽ സെപ്തംബർ എട്ടുവരെ ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ നടക്കും. 27ന് വൈകിട്ട് 6.30ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. ഉപഭോക്താക്കൾ റേഷൻ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണെന്ന് സപ്ലൈകോ ഡിപ്പോ മാനേജർ അറിയിച്ചു.