കോഴിക്കോട്: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക, ശാസ്ത്ര പഠനം രസകരമാക്കുക, ശാസ്ത്രത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുക എന്നിവയെ മുൻനിർത്തി അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്‌കൂളിൽ ലിറ്റിൽ സയന്റിസ്റ്റ് എന്ന പരിപാടിക്ക് തുടക്കമായി. ഓരോ വിദ്യാർത്ഥിയും വിജയകരമായി പൊതുവേദിയിൽ പരീക്ഷണങ്ങൾ അവതരിപ്പിച്ചു എന്നതാണ് ഈ പരിപാടിയുടെ ആകർഷണീയത. നാല്, അഞ്ച് ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്ര അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ പി.കെ.വിനോദ് കുമാർ അഴിഞ്ഞിലം പരിപാടിക്ക് നേതൃത്വം നൽകി. മുഴുവൻ വിദ്യാർത്ഥികളും തത്സമയം തന്നെ പരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുക അന്ധവിശ്വാസങ്ങളെ ചെറുക്കുക എന്നുള്ളത് ലിറ്റിൽ സയന്റിസ്റ്റിന്റെ ലക്ഷ്യങ്ങളാണ്. പി.കെ.വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി .എം. ശ്രീകുമാർ അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി എം.ആർ.പ്രശാന്ത്, കെ.സി.അനൂപ്, എ.ബൈജു, പി .എം അൻവർ സമിൽ, വി.രേഷ്മ, സി.മേഘ, സി.പി.തെസ്‌നി എന്നിവർ പ്രസംഗിച്ചു.