വടകര: മടപ്പള്ളി ഹൈസ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഉന്നത വിജയികളെ അനുമോദിച്ചു. പോളിടെക്നിക്ക് റിട്ട. പ്രിൻസിപ്പൽ കെ.പി.രാജീവൻ ഉദ്ഘാടനംചെയ്തു. സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. യു.എസ്.എസ്, എൻ.എം.എം.എസ്, രാജ്യപുരസ്കാർ, ഇൻസ്പയർ അവാർഡ് പരീക്ഷകളിലെ ഉന്നതവിജയികളെയും അനുമോദിച്ചു. ബിന്ദു വള്ളിൽ, കെ.ടി.കെ ഷജീഷ്കുമാർ, ടി.വി.അബ്ദുൽ ഗഫൂർ, സി.കെ.നിഷ, എൻ.കെ.രാജീവ് കുമാർ , പി.മനോജൻ, എ.പി. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.