കോഴിക്കോട്: മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ക്ഷേമനിധി ഓഫീസിന് മുമ്പിൽ ധർണ നടത്തി. മോട്ടോർക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഓൺലൈനായി ക്ഷേമനിധിയിൽ ചേരാൻ സൗകര്യമൊരുക്കുക, പെൻഷൻ പറ്റിയ ആളുകൾക്ക് തൊട്ടടുത്ത മാസം മുതൽ ആനുകൂല്യങ്ങൾ നൽകുക, അംഗത്വം എടുത്ത് എട്ടുവർഷം എന്നുള്ള കാലാവധി കുറച്ച് പെൻഷൻ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. പി.ടി ധർമ്മൻ, അഡ്വ. കെ രതീഷ് ലാൽ, ജോയ് പ്രസാദ് പുളിക്കൽ, മടപ്പള്ളി മോഹനൻ, ഹരിദാസ കുറുപ്പ്, വി.ടി രമേശ് ബാബു, സുരേന്ദ്രൻ കുറ്റിക്കാട്ടൂർ, രജ്ഞിത്ത് കണ്ണോത്ത്, ബിജു ഓത്തിക്കൽ, ടി.ടി സോമൻ പയ്യോളി, രജിഷ് എടക്കാട്, പി.വി അബ്ദുൾ മനാഫ്, പി.ടി.കെ ഗോവിന്ദൻ, പി.പി സുധാകരൻ, ഇ.കെ രാജൻ, എം ഫയാസ് തുടങ്ങിയവർ പ്രസംഗിച്ചു.