 
അത്തോളി: ഒരു ചെറിയ മഴ പെയ്താൽ പാലോറത്ത്ക്കാവ് അങ്കണവാടിയിലേക്കുള്ള വഴി ചെളിക്കുളമാണ്. ഇത് നീന്തികടന്ന് വേണം പിന്നെ അങ്കണവാടിയിലെത്താൻ. അരീക്കര തോട് നിറഞ്ഞൊഴുകുന്നതോടെ കുട്ടികളും സമീപവാസികളും ദുരിതത്തിലാക്കുന്നത്. അത്തോളി പഞ്ചായത്ത് 13ാംവാർഡിലെ പാലോറത്ത് അങ്കണവാടിക്കാണ് ഈ ദുരവസ്ഥ. പാടത്തിന് സമീപത്തായാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്.
നിലവിൽ 11 ഓളം കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിൽ ശക്തമായ മഴയുള്ള ദിവസങ്ങളിൽ കുട്ടികൾ ആരും അങ്കണവാടിയിലേക്ക് എത്താറില്ല. 1993 ൽ സ്ഥാപിതമായ അങ്കണവാടിക്ക് നാട്ടുകാരനായ പത്തായക്കണ്ടി അബ്ദുൽ റഷീദ് പിതാവ് മുഹമ്മദ് കോയ ഹാജിയുടെ സ്മരണാർത്ഥം സൗജന്യമായി നൽകിയ മൂന്നേകാൽ സെന്റ് സ്ഥലത്താണ് അങ്കണവാടി നിർമിച്ചത്. 2005-2006 കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ച് സ്വന്തമായി ഇരുനില കെട്ടിടം പണിയുകയായിരുന്നു. അന്നു മുതൽ അങ്കണവാടിയിലേക്കുള്ള റോഡിനായി നാട്ടുകാരും അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റിയും തീവ്ര പരിശ്രമത്തിലാണ്. വയൽ പ്രദേശമായ അങ്കണവാടിയിലേക്കുള്ള റോഡ് എത്രയും പെട്ടെന്ന് നിർമ്മിക്കണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
വയൽ നികത്തി റോഡ് നിർമ്മിക്കുകയാണെങ്കിൽ 50ലക്ഷം രൂപയോളം ചിലവ് വരും. തോടിന് മുകളിൽ സ്ലേവ് വാർത്ത് റോഡ് നിർമ്മിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത് ഇതിന് മാത്രം 18 ലക്ഷത്തോളം ചിലവ് പ്രതീക്ഷിക്കുന്നു.
സന്ദീപ് കുമാർ നാലുപുരക്കൽ
അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
11 കുട്ടികൾ