onam
അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

വടകര: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് ദേശീയപാതയിൽ വാഹന പരിശോധന നടത്തി. മദ്യം മയക്കുമരുന്ന് തടയുന്നതിനാണ് പരിശോധന കർശനമാക്കിയത്. വടകര എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും വടകര റൂറൽ പൊലീസ് ഡോഗ് സ്കോഡും സംയുക്തമായി വാഹന പരിശോധനയിൽ പങ്കാളികളായി. കോഴിക്കോട് റൂറൽ പൊലീസിലെ പ്രിൻസ്, രാഗി എന്നീ ഡോഗുകൾ പങ്കെടുത്തു. പരിശോധനയ്ക്ക് വടകര എക്സൈസ് റേയിഞ്ച് ഇൻസ്പെക്ടർ പി. പി വേണു, അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ജഗദീശൻ, എക്സൈസ് ഐബി പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ എന്നിവർ നേതൃത്വം നൽകി.