കോഴിക്കോട്: നഗരത്തിലെ ഹരിതകർമസേനയുടെ സംഗമത്തിന്റെയും ഹരിതകർമസേന ഓഫീസിന്റെയും ഉദ്ഘാടനം മേയർ ഡോ. ബീനഫിലിപ്പ് നിർവഹിച്ചു. മുഴുവൻ ഹരിതകർമ സേനാ അംഗങ്ങളുടെയും പരിശീലനം പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയർമാൻമാരായ പി. ദിവാകരൻ, രേഖ.സി, പ്രതിപക്ഷനേതാവ് കെ.സി.ശോഭിത, കെ. മൊയ്തീൻകോയ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ പി.എം.ഗിരീഷ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ രാധാകൃഷ്ണൻ.കെ.പി, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പ്രിയ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ സ്വാഗതം പറഞ്ഞു.