suci
ബൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ സ്വതന്ത്രമാക്കാനുള്ള ബി.ജെ.പി സർക്കാർ തീരുമാനത്തിനെതിരെ എസ്.യു.സി.ഐ (കമ്മ്യുണിസ്റ്റ് ) പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

കോഴിക്കോട്: ബൽക്കീസ് ബാനു കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന കുറ്റവാളികളെ സ്വതന്ത്രമാക്കാനുള്ള ബി.ജെ.പി സർക്കാർ തീരുമാനത്തിനെതിരെ എസ്.യു.സി.ഐ (കമ്മ്യുണിസ്റ്റ്) പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ സെക്രട്ടറി എ ശേഖർ ഉദ്ഘാടനം ചെയ്തു. പി.എം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ രാജൻ, പി.കെ തോമസ്, പോൾ ടി സാമുവൽ , കെ റഹിം എന്നിവർ പ്രസംഗിച്ചു.