4
താനക്കോട്ടൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റെ കെ.പി.കുമാരൻ നിർവഹിക്കുന്നു.

വളയം: ചെക്യാട് ഗ്രാമ പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുതുതായി ആരംഭിച്ച താനക്കോട്ടൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കുമാരൻ നിർവഹിച്ചു. വി.കെ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വസന്ത കരിന്ത്രയിൽ, ആർ. രശ്മി (ഡി.ഡി.കോഴിക്കോട്) സുനിഷ എന്നിവർ പ്രസംഗിച്ചു. ഉസ്മാൻ സ്വാഗതവും മഹമൂദ് പട്ടോന്റവിട നന്ദിയും പറഞ്ഞു.