sports
സ്‌പോർട്‌സ്

കോഴിക്കോട് : കോർപ്പറേഷൻ സ്‌പോർട്‌സ് കൗൺസിൽ തിരഞ്ഞെടുപ്പ് ഇന്ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് തിരഞ്ഞെടുപ്പ്.
എ, ബി വിഭാഗം വോട്ടർമാർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം എത്തിയാൽ വോട്ട് രേഖപ്പെടുത്താം.

ഫലം വൈകിട്ട് 3 മണിക്ക് ശേഷം പ്രസിദ്ധീകരിക്കും. കൗൺസിലർമാർ ഉൾപ്പെടുന്ന എ വിഭാഗത്തിൽ പത്ത് മത്സരാർത്ഥികളും സ്‌പോർട്‌സ് ക്ലബ് പ്രതിനിധികൾ ഉൾപ്പെടുന്ന ബി വിഭാഗത്തിൽ ആറ് മത്സരാർത്ഥികളുമാണുള്ളത്. രണ്ട് കായികാദ്ധ്യാപകർ, സ്‌പോർട്‌സ് മികവ് തെളിയിച്ച രണ്ടുപേർ, സ്‌പോർട്‌സ് ഉൾപ്പെടുന്ന സ്ഥിരം സമിതി അദ്ധ്യക്ഷൻ എന്നിങ്ങനെ അഞ്ച് പേരെയാണ് സർക്കാർ നാമനിർദ്ദേശം ചെയ്യുക. ഇതിൽ നിന്ന് ഒമ്പതംഗ എക്‌സിക്യൂട്ടീവിനെ ഈ മാസം 31ന് തിരഞ്ഞെടുക്കും.
മേയർ സ്‌പോർട്‌സ് കൗൺസിലിന്റെ അദ്ധ്യക്ഷയും കോർപ്പറേഷൻ സെക്രട്ടറി കൗൺസിലിന്റെ സെക്രട്ടറിയുമായിരിക്കും.