കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ചാലപ്പുറം ആയുർവേദ ഡിസ്പെൻസറിയിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിന് 27ന് , രാവിലെ 11 മണിക്ക് നഗരസഭ ഓഫീസൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായ നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം പങ്കെടുക്കണം. വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിക്കും.