photo
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വ്യവസായ ലോൺ സബ്സിഡി ലൈസൻസ് മേള വൈസ് പ്രസഡന്റ് എൻ.എം. ബാലരാമൻ ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്ത് നിങ്ങൾക്കും സംരംഭകരാവാം എന്ന പദ്ധതിയുടെ ഭാഗമായി വ്യവസായ ലോൺ സബ്സിഡി - ലൈസൻസ് മേള നടത്തി. മേള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

എൻ.എം ബാലരാമൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലായി പതിനഞ്ചോളം ലോണും പത്തിലധികം ലൈസൻസും വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക പൂമഠത്തിൽ സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ കെ.ബീന, വ്യവസായ ഓഫീസർ പി.മുഹമ്മദ് റഹിം, എസ്.ബി.ഐ, ഫെഡറൽ, കേരള ബാങ്ക്, ഗ്രാമീൺ ബാങ്ക് മാനേജർമാർ പങ്കെടുത്തു.