img20220834
താത്തൂർ ഉറൂസിന് സമാപനം കുറിച്ച് നടന്ന കൊന്നാര് സാദാത്തുക്കളുടെ വരവ്

മുക്കം: നാലു ദിവസങ്ങളിലായി നടന്ന താത്തൂർ ശുഹദാ മഖാം ഉറൂസ് കൊന്നാർ സാദാത്തുക്കളുടെ വരവോടെ സമാപിച്ചു. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ നേതൃത്വം നൽകി. വിവിധ ദിവസങ്ങളിലായി നടന്ന ശുഹദാ മൗലിദ് ഡെ, പതാക വരവ് , കൊടിയേറ്റം, മൗലിദുശ്ശുഹദാ, ഖത്ത മുൽ ഖുർആൻ , ഹസ്രത്തുൽ അദ്കാർ , ഹള്‌റ അഹ് ലു ബൈത്ത് , ഹള്‌റത്തുൽ ഉലമാ , ഹള്‌റ സ്വലാത്ത് , ഹള്റ ഖിതാം, കൂട്ടുപ്രാർത്ഥന, കൊന്നാർ സാദാത്തുക്കളുടെ വരവ് , മതപ്രഭാഷണം എന്നിവ നടന്നു.