onam
ഓണാഘോഷം

കോ​ഴി​ക്കോ​ട്:​ ​പൊ​ന്നോ​ണ​ത്തി​ന് ​മാ​റ്റു​കൂ​ട്ടാ​ൻ​ ​ജി​ല്ല​യി​ലും​ ​വി​പു​ല​മാ​യ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ.​ ​സെ​പ്തം​ബ​ർ​ ​ര​ണ്ടു​ ​മു​ത​ൽ​ 11​ ​വ​രെ​ ​ആ​ഘോ​ഷം​ ​പൊ​ടി​പൊ​ടി​ക്കും.​ ​ര​ണ്ടാം​ ​തീ​യ​തി​ ​ദീ​പാ​ല​ങ്കാ​ര​ത്തോ​ടെ​ തുടക്കമാവും. സം​ഗീ​ത​നി​ശ,​ ​കോ​മ​ഡി​ ​ഷോ,​ ​സി​നി​മാ​ ​താ​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ൾ,​ ​സ്‌​കി​റ്റ്,​ ​നാ​ട​ക​ങ്ങ​ൾ,​ ​സാ​ഹി​ത്യോ​ത്സ​വം,​ ​നാ​ട​ൻ​ക​ല​ക​ൾ,​ ​നാ​ട​ൻ​പാ​ട്ടു​ക​ൾ​ ​എ​ന്നി​വ​ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​കും. കൂ​ട്ട​യോ​ട്ടം,​ ​ക​ള​രി​പ്പ​യ​റ്റ്,​ ​ക​രാ​ട്ടെ,​ ​അ​മ്പെ​യ്ത്ത്,​ ​ക​മ്പ​വ​ലി,​ ​തു​ട​ങ്ങി​യ​ ​ക​ലാ​-​കാ​യി​ക​ ​ഇ​ന​ങ്ങ​ളാ​ൽ​ ​ന​ഗ​രം​ ​ഓ​ണ​ത്തെ​ ​വ​ര​വേ​ൽ​ക്കും.​ ​പ​ഴു​ത​ട​ച്ച​ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഓ​ണാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ഗ​ര​ത്തി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തും. ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പും​ ​സം​യു​ക്ത​മായാ​ണ് ​​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​എ​ൻ​ ​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ജി​ല്ലാ​ത​ല​ ​അ​വ​ലോ​ക​ന​ ​യോ​ഗം​ ​ന​ട​ന്നു.