നന്മണ്ട: വ്യാപാരി വ്യവസായി സമിതി നന്മണ്ട യൂണിറ്റ് സമ്മേളനവും വ്യാപാര മിത്ര ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കെ.കെ.മനാഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ പഴയകാല വ്യാപാരികളെ ആദരിച്ചു. മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് കെ.എം റഫീക്ക് ഉദ്ഘാടനം ചെയ്തു. ഗഫൂർ രാജധാനി, പി.പി.വിജയൻ, എം.സതീശൻ, പി.ആർ.രഘുത്തമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കെ.മനാഫ് (പ്രസിഡന്റ് ), സി.പി.ശ്രീധരൻ, കെ.വി.സുനില (വൈ.പ്രസിഡന്റ് ) ടി.കെ. ശ്രീജിത്ത് (സെക്രട്ടറി), ലിബിഷ് ഇയ്യാട്, സുബീർ ഷാലൂസ് (ജോ.സെക്രട്ടറിമാർ), വിനോദ് പോപ്പി (ട്രഷറർ).