കോഴിക്കോട്: പ്ലസ് വൺ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ കോഴിക്കോട് ജില്ലയിൽ പതിനെട്ടായിരത്തോളം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ജില്ലയിൽ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ച 48124 വിദ്യാർത്ഥികളിൽ, ആകെയുള്ള 30167 സീറ്റുകളിലേക്കും അഡ്മിഷൻ പൂർത്തിയായപ്പോൾ 17957 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിക്കാതെ പഠനം നഷ്ട്ടമാകുന്നത്. സീറ്റ്‌ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ ഭാഗത്ത് നിന്നുണ്ടാകണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറായില്ലെന്ന് പ്രതിസന്ധിയെ മറച്ചുപിടിക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരുന്നത്. അലോട്മെന്റ് പ്രക്രിയകൾ പൂർത്തിയായപ്പോൾ തുടക്കത്തിലേ വിദ്യാർത്ഥി സംഘടനകളും ബഹുജനങ്ങളും ഉന്നയിച്ച ആശങ്കകൾ യാഥാർത്യമായതായി ബോദ്ധ്യപ്പെട്ടിരിക്കുകയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പറഞ്ഞു.