കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ, വേൾഡ് എൻ.ഐ.ടി കാലിക്കറ്റ് അലുംനി അസോസിയേഷൻ മീറ്റിന്റെ ( ഡബ്ല്യു.എൻ.എം ) രണ്ടാം ദിവസമായ
നാളെ നടക്കും. കോഴിക്കോട് എൻ.ഐ.ടി ഓപ്പൺ എയർ തിയറ്ററിലാണ് പരിപാടി. എൻ.ഐ.ടി കാലിക്കറ്റ് ഗവേണിംഗ് ബോർഡ് ചെയർമാൻ ഗജ്ജല യോഗാനന്ദ് അദ്ധ്യക്ഷത വഹിക്കും. അനന്ത് ടെക്‌നോളജീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.പാവുലൂരി സുബ്ബ റാവു മുഖ്യാതിഥിയായിരിക്കും. എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ.സതീദേവി പി.എസ്, രജിസ്ട്രാർ കമാൻഡർ ഡോ.ഷാമസുന്ദര എം.എസ് തുടങ്ങിയവർ പങ്കെടുക്കും. ലോകമെമ്പാടുമുള്ള നിരവധി പൂർവ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. പൂർവ വിദ്യാർത്ഥികളും ഇപ്പോഴത്തെ വിദ്യാർത്ഥികളും പങ്കെടുക്കുന്ന ഓപ്പൺഹൗസ് സെഷനും ഉണ്ടായിരിക്കും.