കോഴിക്കോട്: കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആധാരമാക്കി ദീപേഷ് കരിമ്പുങ്കര എഴുതിയ കാവ്യരൂപന്റെ കാല്പാടുകൾ പുസ്തക പ്രകാശനം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു.

വി.ആർ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.കെ നമ്പ്യാർ പുസ്തകം ഏറ്റുവാങ്ങി. രാജേന്ദ്രൻ എടത്തുംകര

പുസ്തകം പരിചയപ്പെടുത്തി. ഡി.സി.ബുക്സാണ് പ്രസാധകർ. പ്രൊഫ. ശോഭിന്ദ്രൻ,

ഡോ. കുമാർ എസ്.പി,ദീപേഷ് കരിമ്പുങ്കര, മുരളീധരൻ ചേമഞ്ചേരി

ഷൈജൽ.കെ.സി. എന്നിവർ പങ്കെടുത്തു. ഡോ.സന്തോഷ് സി.ആർ സ്വാഗതവും സി.എം.ഐ ഡയരക്ടർ ഫാ.ജോൺ മണ്ണാറത്തറ നന്ദിയും പറഞ്ഞു.