news
നയീമ കുളമുളളതിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സംസ്ഥാന സർക്കാരും വ്യവസായ വികസന വകുപ്പും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോൺ സബ്സിഡി മേള വേളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുമ മലയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.മനോജൻ, കെ.അസീസ്, സുധാകരൻ, കെ.കെ.ഷൈനി, ബാലാമണി, സി.ഡി.എസ് ചെയർപേഴ്സൺ തങ്കം തുടങ്ങിയവർ പങ്കെടുത്തു.