കോഴിക്കോട് : ജില്ലയിൽ 100643 ഓണക്കിറ്റുകൾ വിതരണം ചെയ്തു. ചൊവ്വാഴ്ച 13,456 കിറ്റുകളായിരുന്നു വിതരണം ചെയ്തത്. സാങ്കേതിക തടസത്തെ തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും കിറ്റ് ലഭിക്കാതിരുന്ന മഞ്ഞക്കാർഡുകാർക്ക് വരും ദിവസങ്ങളിൽ കൈപറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവൻ അറിയിച്ചു. 38,425 മഞ്ഞക്കാർഡുകളാണ് ജില്ലയിലുള്ളത്.
കോഴിക്കോട് നോർത്ത് സിറ്റി റേഷനിംഗ് പരിധിയിൽ 6,348 കിറ്റുകളാണ് വിതരണം ചെയ്തത്. കോഴിക്കോട് സൗത്ത് സിറ്റി റേഷനിംഗ് പരിധിയിൽ 9013, കൊയിലാണ്ടി താലൂക്ക് 25,748, താമരശ്ശേരി താലൂക്ക് 11,566, വടകര താലൂക്ക് 24,663, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 23,305 കിറ്റുകളും വിതരണം ചെയ്തു.
സപ്ലൈകോ ഗോഡൗണുകളിൽ ഇപ്പോഴും പാക്കിംഗ് തുടരുകയാണ്. രണ്ടു ലക്ഷത്തോളം കിറ്റുകൾ റേഷൻകടകളിൽ വിതരണത്തിനെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ എത്താതിരുന്ന ഉണങ്ങലരി, ഉപ്പ് എന്നിവ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ 8,07,212 റേഷൻ കാർഡുടമകളാണുള്ളത്.