 
വടകര: ഓർക്കാട്ടേരി ടൗണിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബി ഓഫീസ് മാറ്റുന്ന തിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് യുവജനതാദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സി.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ പ്രഭീഷ് ആദിയൂര്, പി കിരൺജിത്ത് മണ്ഡലം സെക്രട്ടറി പ്രവീൺ തച്ചറത്ത്, സനീഷ് മുക്കാട്ട് എന്നിവർ പ്രസംഗിച്ചു .