താമരശ്ശേരി : ടാർ ഉപയോഗിക്കാതെ നടത്തിയ കുഴി അടക്കൽ നാട്ടുകാർ തടഞ്ഞു. ദേശീയപാതയിൽ പരപ്പൻ പൊയിൽ അങ്ങാടിയിൽ നടക്കുന്ന പ്രവൃത്തിയാണ് നാട്ടുകാർ തടഞ്ഞത്. അടച്ച ഉടനെ മണിക്കൂറുകൾക്കകം മൊത്തത്തിൽ ഇളകി പോയതോടെ കരാറേറ്റെടുത്ത നാഥ് കൺസ്ട്രഷൻസിന്റെ വാഹനങ്ങളും തൊഴിലാളികളേയുമാണ് നാട്ടുകാർ തടഞ്ഞത്. കുഴികളിൽനിന്നും ആദ്യം നിറച്ച മെറ്റൽ പൂർണമായും ഒഴിപ്പിച്ചതിനുശേഷം നാട്ടുകാർ വീണ്ടും ടാറിംഗ് നടത്തിക്കുകയും ചെയ്തു. ദേശീയപാതയിൽ കുഴികൾ രൂപപ്പെടുകയും പൊട്ടിപ്പൊളിഞ്ഞ് കല്ലുകൾ ചിതറിക്കിടക്കുന്നതും മൂലം അപകടങ്ങൾ പതിവാകുന്നത് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് കുഴി അടക്കൽ പ്രഹസനം ആരംഭിച്ചത്.