താമരശ്ശേരി : സഹകരണ മേഖലയെ സംരക്ഷിക്കുക, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സഹകരണ സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ സഹകരണ സംഗമം സംഘടിപ്പിച്ചു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.സി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഒ.പി റഷീദ്, പി.ഗിരീഷ്കുമാർ, ടി.സി വാസു, കെ.പി അഹമ്മദ് കുട്ടി, നൗഷാദ് പന്നൂർ, എൻ.കെ സുരേഷ്, ലിസ്സി ഡൊമിനിക്, വി.രവീന്ദ്രൻ , മുഹമ്മദ് ആവിലോറ,പി.സി അബ്ദുൽ അസീസ്,വി.ജെ ഇമ്മാനുവൽ ,എ.എസ് രാജു , ഒ.കെ നാരായണൻ , ഇക്ബാൽ കത്തറമ്മൽ , കെ.പ്രദീപൻ ,കെ.വിജയകുമാർ ,ടി.എസ് റെജി എന്നിവർ പ്രസംഗിച്ചു.