കോഴിക്കോട്: കോഴിക്കോട് സൈബർ പാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോഡിലാർ ടെക്‌നോളജീസിന്റെ പുതിയ ഓഫീസ് സൈബർപാർക്കിൽ തുടങ്ങി. കോഡിലാർ ബിസിനസ് യൂണിറ്റ് ഡയരക്ടർ ആൻഡ് സി.ഇ.ഒ ഹാഷിദ് ഹമീദ്, പ്രൊഡക്ഷൻ യൂണിറ്റ് ഡയരക്ടർ തംജീദ് ക്വാസി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായരും സൈബർപാർക്കിലെയും കോഡിലാർ ടെക്‌നോളജീസിലെ ജീവനക്കാരും പങ്കെടുത്തു.15ഓളം പേരുമായി കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച കമ്പനി നിലവിൽ 80ലധികം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. കോഴിക്കോടിന് പുറമെ കൊൽക്കത്ത, അഹമ്മദാബാദ്, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്. നിലവിൽ മതർകെയർ, കോച്ച്, കേറ്റ് സ്‌പേഡ്, അൽഡോ, ഹോംസ്രസ്, കാർടർസ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾക്ക് സേവനം നൽകുന്നുണ്ട്.