ksrtc
കെ.എസ്.ആർ.ടി.സി പെൻഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധിച്ചപ്പോൾ

വടകര: ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടുപോലും കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ജൂലായ് , ആഗസ്റ്റ് ,മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊട്ടിൽപ്പാലം വടകര യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. സംസ്ഥാന എക്സി ക്യൂട്ടീവ് അംഗം എൻ.കണാരൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് രാജൻ മൂരാട് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ടി.അശോകൻ, കമ്മിറ്റി അംഗം എം.അശോകൻ എന്നിവർ പ്രസംഗിച്ചു.