 
നാദാപുരം: നാദാപുരത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 186 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഇന്നലെ കല്ലാച്ചി, നാദാപുരം ടൗണുകളിലെ തൊണ്ണൂറ്റി ഏഴ് സ്ഥാപനങ്ങളിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 21 സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾ കസ്റ്റഡിയിൽ എടുത്ത് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ ഉപയോഗിച്ച സാധാരണ ജനങ്ങൾക്ക് ബോധവത്കരണം നടത്തി.