3
ബേപ്പൂർ മുരളീധര പണിക്കരെ പൊന്നാടയണിയിച്ച് ആദരിക്കുന്നു

കോഴിക്കോട്: കോട്ടിയാട്ട് ശ്രീ ഭഗവതി വേട്ടക്കരൻ ക്ഷേത്ര കമ്മിറ്റി ഏർപ്പെടുത്തിയ വാത്മീകി പുരസ്കാരം ബേപ്പൂർ മുരളീധരപണിക്കർക്ക് സമ്മാനിച്ചു. ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി നരസിംഹാനന്ദ സ്വാമികൾ ക്ഷേത്രാങ്കണത്തിൽ പുരസ്കാരം കൈമാറി. നമ്പിടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി.മോഹൻദാസ് പ്രസംഗിച്ചു. ഇ.രാമകൃഷ്ണൻ പ്രസന്നൻ തോട്ടുങ്ങൽ എന്നിവർ ചേർന്ന് മുരളീധരപണിക്കരെ പൊന്നാടയണിയിച്ചു. എൻ.വി ദിനേശൻ സ്വാഗതവും എം.പി ശങ്കരപിള്ള നന്ദിയും പറഞ്ഞു.