പയ്യോളി: നഗരസഭയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൈമാറുന്ന ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. പയ്യോളി നഗരസഭയിലെ സ്മാർട്ട് ഗാർബേജ് സിസ്റ്റത്തിന്റെയും ഡിജിറ്റൽ വിവരശേഖരണത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണം കെൽട്രോൺ പ്രതിനിധികൾ നടത്തും. ഇനി മുതൽ ഹരിത കർമസേനയുടെ പ്രവർത്തനം ഒരു ആപ്പിലൂടെ സ്മാർട്ടാവും. സർക്കാർ തലത്തിലും നഗരസഭാതലത്തിലും കൃത്യമായ നീരീക്ഷണ സംവിധാനം ഇതിലൂടെ സാദ്ധ്യമാവും.