മുക്കം: അഴിമതിയും വികസന വിരുദ്ധ നിലപാടും ആരോപിച്ച് കാരശ്ശേരി പഞ്ചായത്തിനെതിരെ എൽ.ഡി.എഫ് ആരംഭിക്കുന്ന സമരത്തിന്റെ മുന്നോടിയായി 29 ന് നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം വാഹനജാഥ നടത്തി. സർക്കാർ പദ്ധതികൾ അട്ടിമറിക്കുകയും, ജല ജീവൻ മിഷനും, വാതിൽപ്പടി സേവനവും ബഡ്സ് സ്കൂളും പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനവുമെല്ലാം സ്തംഭനത്തിലാക്കുകയും ചെയ്യുന്നതിനെതിരെയാണ് സമരം. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ.പിഷാജി, പൈലറ്റ് കെ.ശിവദാസൻ, കെ.ഷാജികുമാർ, കെ.പി.വിനു, സജി തോമസ്, ഇ.പി. ബാബു, കെ.കെ.നൗഷാദ്, ഇ.പി.അജിത്ത്, ടി.പി.റഷീദ്, കെ.സി.ആലി, ജിജിത സുരേഷ്, രാജിത മൂത്തേടത്ത്, ശ്രുതി കമ്പളത്ത് എന്നിവർ പ്രസംഗിച്ചു. സമാപന യോഗം കക്കാടിൽ ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എളമന ഹരിദാസൻ, വി.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.