ബാലുശ്ശേരി: വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന യുവജന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നന്മണ്ട ഫോർട്ടീൻസ് ഓഡിറ്റോറിയത്തിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസിർ ബാലുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി സി.പി. സജീർ, വൈസ് പ്രസിഡന്റ് വി.കെ.ഉനൈസ്, സി.പി. സാജിദ്, സാജിദ് എൻ.എം, മൂനിസ് അൻസാരി പങ്കെടുത്തു.