പേരാമ്പ്ര: തോട് തകർന്ന് കൃഷി മുടങ്ങിയതോടെ ചെറുവണ്ണൂർ കഴുക്കോട് വയലിൽ വർഷങ്ങളായി കൃഷി നടത്തി വരുന്ന കർഷകർ പ്രതിസന്ധിയിൽ. വിശാലമായ വയലേലയിൽ നിലവിൽ പായലും ചല്ലിയും വളർന്നിരിക്കുകയാണ്. മുയിപ്പോത്ത് വണ്ണാത്തി കുനി കിഴക്ക്യാൽ താഴ തോടിന്റെ ഭിത്തി തകർന്ന്
പാടശേഖരത്തിലേക്ക് കൂടുതലായി വെള്ളം ഒഴുകിയെത്തുന്നതാണ്
കൃഷിക്ക് തടസമാവുന്നത് .ഇതോടെ കഴുക്കോട് വയലിൽ 100 ഏക്കറോളം സ്ഥലത്ത് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന 150ഓളം കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. ഒരു കിലോമീറ്ററോളം വരുന്ന തോടിന്റെ 400 മീറ്റർ ഭാഗം നേരത്തെ തകർന്ന് കൃഷി മുടങ്ങിയെങ്കിലും അവശേഷിക്കുന്ന ഭാഗത്ത് മാസങ്ങൾക്ക് മുമ്പ് വരെ കൃഷി നടത്തിയിരുന്നു. നിലവിൽ അവിടെയും തോട് തകർന്ന് കൃഷി മുടങ്ങിയിരിക്കുകയാണ്. വളരെ വിഷമതകൾ സഹിച്ചാണ് കർഷകർ കൃഷിയിറക്കിപ്പോന്നിരുന്നത്. ശ്രീശാല തുറയിൽ നിന്നാരംഭിക്കുന്ന 900 മീറ്ററോളം വരുന്നതോട് സംരക്ഷിച്ചാൽ ഇവിടെ മൂന്ന് കൃഷികളും നടത്താമെന്നാണ് കർഷകർ പറയുന്നത് .ഒരു കിലോമീറ്ററോളം അകലെ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരുവോട് ചിറയിലേക്ക് ഒഴുക്കിവിട്ടാൽ ഇവിടെ സുഗമമായി കൃഷി നടത്താം.
കഴുക്കോട് വയലിൽ കൃഷി നടത്താൻ സർക്കാരും കൃഷി വകുപ്പും സംവിധാനമൊരുക്കണം മുയിപ്പോത്ത് വണ്ണാത്തി കുനി - കിഴക്ക്യാൽ തോട് നിലനിർത്തി കഴുക്കോട് വയലിൽ കൃഷി നടത്താൻ സർക്കാരും കൃഷി വകുപ്പും സംവിധാനമൊരുക്കണം: വി കെ നൗഫൽ (കർഷകൻ)
ഫോട്ടോ:കൃഷി മുടങ്ങിയ ചെറുവണ്ണൂർ കഴുക്കോട് വയൽ
വർഷങ്ങളായി പുഞ്ചകൃഷിയും മകരകൃഷിക്കും കന്നി കൃഷിയും ചെയ്തു വരുന്ന ജില്ലയിലെ തന്നെ അപൂർവ്വ കൃഷിയിടമാണ് അമിത ജലപ്രവാഹംകാര കാരണം മുടങ്ങുന്നത് . ഇപ്പോൾ ഒരു കൃഷി പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്