yyyy
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ ഭാഗമായി നടന്ന ഗജപൂജ

കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി തെപ്പ രഥോത്സവം ഗജപൂജയോടെ ആരഭിച്ചു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ഗജവീരനാണ് ഗജപൂജയ്ക്ക് അണിനിരന്നത്. തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ രഘു വാദ്ധ്യാർ മുഖ്യ കാർമികത്വം വഹിച്ചു. അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമം, കാവടി പൂജ, മഹന്യാസപൂർവം പൂർണാഭിഷേകം, നാഗപൂജ, നവഗ്രഹ പൂജ എന്നിവയും നടന്നു. ഇന്നലെ ദിവ്യ കൽപ്പാത്തിയുടെ വിനായക മഹിമ പ്രഭാഷണവും ബാംഗ്ലൂർ എസ്.ശങ്കറിന്റെ സംഗീത കച്ചേരിയും നടന്നു.

ഇന്ന് വൈകീട്ട് 4.45ന് ചാലക്കുടി എൻ.എസ്. മണിയുടെ വയലിൻ കച്ചേരിയും രാത്രി 7.45ന് നൃത്ത്യാഞ്ജലി അക്കാഡമി ഒഫ് ക്ലാസിക്കൽ ഡാൻസിന്റെ നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരിക്കും. വിനായക ചതുർത്ഥി ദിവസമായ 31ന് നടക്കുന്ന അഷ്ടദ്രവ്യകൂട്ട് മഹാഗണപതി ഹോമം വഴിപാട് ആക്കുന്നതിനായി ഭക്തജനങ്ങൾക്കായി ക്ഷേത്രത്തിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. 30ന് രാത്രി 12 മണി വരെ ഭക്തജനങ്ങൾക്ക് ഗണപതി ഹോമം വഴിപാട് ആക്കാവുന്നതാണ്.