നന്മണ്ട: നന്മണ്ട - നരിക്കുനി റൂട്ടിലെ മാതോത്ത് പുറായിൽ ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാല ആരംഭിക്കാനുള്ള നീക്കം നടക്കുന്നതിനെതിരെ ബഹുജനങ്ങൾ പ്രക്ഷോഭത്തിലേക്ക്. നന്മണ്ടയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ യോഗം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്തു. യോഗത്തിൽ ആലികുട്ടി, ടി.കെ സന്തോഷ് കുമാർ, നിത്യകല, ബിജിഷ സി.പി , അബ്ദുറഹിമാൻ , ശശി പി.സി, പി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
മദ്യഷാപ്പിനെതിരെ ഇന്ന് പ്രദേശവാസികളുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കും. വൈകുണ്ഠം സൗത്ത്, നോർത്ത് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.