book
പൂമാതൈ പൊന്നമ്മ ഇംഗ്ലീഷ് പരിഭാഷ പ്രകശനം ചെയ്തു.

വടകര: വടക്കൻപാട്ടിന്റെ കുലപതി ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ ജന്മശതാബ്ദിയോടനുബന്ധിച്ച് പൂമാതൈ പൊന്നമ്മയുടെ ഇംഗ്ലീഷ് പരിഭാഷ സാഹിത്യകാരൻ എം.മുകുന്ദൻ പ്രകാശനം ചെയ്തു. എം.നാരായണി പുസ്തകം ഏറ്റുവാങ്ങി. പി.പവിത്രൻ പുസ്തക പരിചയം നടത്തി. ടി. രാജൻ, പി.പി.പ്രഭാകരൻ, എം.പി.മനോജ്, പി.എസ്.രാജ് മോഹനൻ, പാട്ടുപുര നാണു എന്നിവർ പ്രസംഗിച്ചു. പി.എസ്.രാജമോഹനനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. പി.പവിത്രൻ സ്വാഗതവും എം.പി. പ്രദീപൻ നന്ദിയും പറഞ്ഞു