കോഴിക്കോട്: സൈക്യാട്രിക് സൊസൈറ്റിയുടെ 38ാം സംസ്ഥാന സമ്മേളനം രാമനാട്ടുകര കെ. ഹിൽസ് കൺവെൻഷൻ സെന്ററിൽ ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. ഭരണഘടനാ അവകാശങ്ങൾ മാനസിക അസുഖങ്ങൾ ബാധിച്ച് അവശത അനുഭവിക്കുന്നവർക്ക് കൂടി ലഭ്യമാക്കാൻ എല്ലാവരും മന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി ഡോ. ആൽഫ്രഡ് വി സാമുവൽ അധികാരം ഏറ്റെടുത്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സംസ്ഥാന സെക്രട്ടറി ഡോ. അനൂപ് വിൻസെന്റ്, ഡോ. റോയ് എബ്രഹാം കള്ളിവയലിൽ, ഡോ. എൻ ദിനേശ്, ഡോ. രമണൻ ഏറാട്ട്, ഡോ. സാഗർ, ഡോ. വിധുകുമാർ, ഡോ. അഹമ്മദ്കുട്ടി കെ, ഡോ. അശിഷ് നായർ എന്നിവർ പ്രസംഗിച്ചു. മാനസിക രോഗ ചികിത്സ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് എറണാകുളം സൈക്യാട്രിക് സൊസൈറ്റി ഏർപെടുത്തിയ അവാർഡ് ഡോ. ജയിംസ്ടി ആന്റണിക്ക് ജസ്റ്റീസ് സി.കെ അബ്ദുൽ റഹിം സമ്മാനിച്ചു. സൈക്യാട്രിക് സൊസൈറ്റിയുടെ 38ാം സംസ്ഥാന സമ്മേളനം രാമനാട്ടുകര കെ. ഹിൽസ് കൺവെൻഷൻ സെന്ററിൽ ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യുന്നു