കുറ്റ്യാടി: മതം നിർഭയത്വമാണ്, മതേതരത്വം അഭിമാനമാണ് എന്ന പ്രമേയത്തിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നോർത്ത് ജില്ലാ സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ കെ.ജെ.യു സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.അബ്ദുസലാം അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ഭാരവാഹികളായ ജംഷീർ ഫാറൂഖി, കെ.എം.എ അസീസ്, നൗഷാദ് കരുവണ്ണൂർ, അലി കിനാലൂർ, വി.സൂപ്പി, കരീം കോച്ചേരി, ഇഖ്ബാൽ മുന്നൂൽ, ഷമീർ വാകയാട്, വി. അബ്ദുറഹ്മാൻ, ടി.പി.മൊയ്തു വടകര, അയ്യൂബ് സുല്ലമി എന്നിവർ പ്രസംഗിച്ചു. വി.പി.അബ്ദുസ്സലാം മുഖ്യരക്ഷാധികാരിയും സി.കെ.പോക്കർ ചെയർമാനും എൻ.കെ.എം സക്കരിയ്യ ജനറൽ കൺവീനറുമായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
.