cv
കുടുംബശ്രീ നേതൃത്വത്തിലുള്ള ഓണം വിപണ മേള നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: കുടുംബശ്രീ നേതൃത്വത്തിൽ ഓണം വിപണന മേള തുടങ്ങി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.എം. പ്രസാദ് , കെ.ഷിജു, കെ.ഇ. ഇന്ദിര, ഇ.കെ അജിത്, സി. പ്രജില, വൈശാഖ്, റഹ്മത്ത് പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം.പി ഇന്ദുലേഖ സ്വാഗതവും വിബിന നന്ദിയും പറഞ്ഞു.