കോഴിക്കോട്: കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ന് കോഴിക്കോട് എൻ.ഐ.ടി സന്ദർശിക്കും. രാവിലെ 10ന് ക്യാമ്പസിലെത്തുന്ന മന്ത്രി സംരംഭത്തിന് ഒരുങ്ങുന്നവരുമായി സംവദിക്കും. 'ന്യൂ ഇന്ത്യ ഫോർ യംഗ് ഇന്ത്യ: ടെക്കേഡ് ഓഫ് ഓപ്പർച്യുണിറ്റീസ്' എന്ന വിഷയത്തിൽ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടുമായി സംവദിക്കും.